തിരുവനന്തപുരം: ജയിലിലെത്തി തന്നെ ഭീഷിണിപ്പെടുത്തിയെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ദക്ഷിണ മേഖല ഡിഐജി പി അജയകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് സംരക്ഷണം തേടി സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്വപ്ന സുരേഷിനെ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു - സ്വപ്ന സുരേഷിന്‍റെ കേസിൽ അന്വേഷണം ആരംഭിച്ചു
ഡിഐജി അജയകുമാർ, അട്ടക്കുളങ്ങര ജയിലിലെത്തി പരിശോധന നടത്തി
സ്വപ്ന സുരേഷിനെ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു
പരാതിയെ തുടർന്ന് ഡിഐജി അജയകുമാർ, അട്ടക്കുളങ്ങര ജയിലിലെത്തി പരിശോധന നടത്തി. ജയിലിൽ കഴിയവെ പൊലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്നവകാശപ്പെടുന്ന ചിലരാണ് തന്‍റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണി ഉയർത്തിയതെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാൻ ആകുമെന്നും സ്വപ്‌നയുടെ പരാതിയിൽ പറയുന്നുണ്ട്.