ലൈഫ് മിഷൻ അഴിമതി; വിജിലൻസ് ഡയറക്‌ടറുടെ മേൽനോട്ടത്തിൽ അന്വേഷണം - vadakkanchery life mission
കോട്ടയം എസ്.പി വി.ജി വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
ലൈഫ് മിഷൻ അഴിമതി; വിജിലൻസ് ഡയറക്‌ടറുടെ മേൽനോട്ടത്തിൽ ആന്വേഷണം നടക്കും
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടക്കും. വിജിലൻസ് ഡയറക്‌ടറുടെ മേൽനോട്ടത്തിൽ കോട്ടയം എസ്.പി വി.ജി വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ള ചിലർ കമ്മിഷൻ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ വിജിലൻസിന് നിർദേശം നൽകിയത്.