തിരുവനന്തപുരം:യുഎഇ കോൺസുലേറ്റ് ജനറലിനൊപ്പം സ്വപ്നസുരേഷ് നിരവധി തവണ ക്ലിഫ് ഹൗസിലടക്കം തന്നെ സന്ദർശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന സുരേഷ് എത്തിയത്. സ്വപ്ന സുരേഷിനെ പരിചയപ്പെട്ടതും കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ്. സ്വപ്ന സുരേഷും ശിവശങ്കരനും പരിചയപ്പെട്ടത് എന്നാണെന്ന് തനിക്ക് അറിയില്ല.
സ്വപ്നയെ പരിചയപ്പെട്ടത് കോൺസുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയില്‍: മുഖ്യമന്ത്രി
സ്വപ്നസുരേഷ് നിരവധി തവണ ക്ലിഫ് ഹൗസിലടക്കം തന്നെ സന്ദർശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വപ്നയെ പരിചയപ്പെട്ടത് കോൺസുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയില്‍: മുഖ്യമന്ത്രി
സ്വപ്ന സുരേഷിനോട് ബന്ധപ്പെടാൻ ശിവശങ്കറിനെ പ്രത്യേകം ചുമതലപ്പെടുത്തിയോ എന്ന കാര്യം ഓർമ്മയില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന നിലയിൽ ബന്ധപ്പെടാനുള്ളയാൾ ശിവശങ്കരനാണ് എന്നു പറയുന്നതിൽ അസ്വാഭാവികത ഇല്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.