തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ഐ ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. എല്ലാ കുട്ടികൾക്കും ഇൻ്റർനെറ്റ് ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് പുതിയ സമിതി രൂപീകരിച്ചത്. പ്രശ്നപരിഹാരം സംബന്ധിച്ച് സമിതി വിശദമായ പരിശോധന നടത്തും.
ഇന്‍റർനെറ്റ് ലഭ്യത; ഐ ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു - മുഖ്യമന്ത്രി
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് പുതിയ സമിതി രൂപീകരിച്ചത്
ഇന്‍റർനെറ്റ് ലഭ്യത; ഐ ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു
ALSO READ:കാട്ടിലെ തടി തേവരുടെ ആന, മുറിച്ച് കടത്താൻ സർക്കാർ ഓർഡറും
ഇന്‍റർനെറ്റ് സേവന ദാതാക്കളുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്‌ച നടത്തി. 15 ഇന്‍റർനെറ്റ് സർവീസ് ദാതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനത്ത് എല്ലായിടത്തും സമയബന്ധിതമായി ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സാധ്യമായ സ്ഥലങ്ങളിൽ കൂടുതൽ ടവറുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.