തിരുവനന്തപുരം: അന്താരാഷ്ട്ര പ്രശസ്തമായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇനി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് ചികിത്സ സൗകര്യത്തിനായി ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററാക്കാൻ തീരുമാനിച്ചത്. 700 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളാണ് ട്രീറ്റ്മെന്‍റ് സെന്‍ററിന്‍റെ ഭാഗമായി സജ്ജമാക്കുന്നത്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇനി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് ചികിത്സ സൗകര്യത്തിനായി ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററാക്കാൻ തീരുമാനിച്ചത്
തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദിക്കുകയാണ്. മാണിക്യ വിളാകം, പൂന്തുറ, പുത്തൻപള്ളി എന്നീ പ്രദേശങ്ങളിൽ രോഗികളുടെ എണ്ണം കൂടുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എഴ് പേർക്ക് ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. പൂന്തുറയിൽ ചികിത്സക്കായി സെന്‍റ് തോമസ് സ്കൂൾ താത്കാലിക ആശുപത്രിയാക്കിയിട്ടുണ്ട്. ഡെങ്കിപ്പനിയും ജില്ലയിൽ വ്യാപകമാകുകയാണ്.
32 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.15 പേരുടെ ഫലം ലഭിക്കാനുമുണ്ട്. ഈ സാഹചര്യത്തിൽ തലസ്ഥാനത്തെ സ്ഥിതി കൂടുതൽ ഗൗരവമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ചികിത്സ സൗകര്യങ്ങൾക്കായാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ സജ്ജമാക്കുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കോംപ്ലക്സും ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററും ട്രീറ്റ് മെന്‍റ് സെന്‍ററിന്‍റെ ഭാഗമാകും. 500 മുതൽ 750 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയും. ശ്രവ പരിശോധനക്കുള്ള സൗകര്യങ്ങും സജ്ജമാക്കും.