തിരുവനന്തപുരം:നവകായിക കേരള സൃഷ്ടിക്കായി അന്താരാഷ്‌ട്ര കായിക ഉച്ചകോടിയുമായി സംസ്ഥാന കായിക വകുപ്പ് (International Sports Summit Kerala 2024). ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ ആയിരത്തിലധികം പദ്ധതി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
13 വിഷയങ്ങളിലായി 105 ദേശീയ, അന്തര്‍ദേശീയ വിദഗ്‌ദര്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കും. കായിക നയം, കായിക സമ്പദ്ഘടനാ വികസനം, നവ കായിക കേരള സൃഷ്‌ടി എന്നിവയാണ് സമ്മിറ്റിലെ വിഷയങ്ങള്‍.
സ്പോര്‍ട്‌സ് ഇക്കോണമി, സ്പോര്‍ട്‌സ് ഇന്‍ഡസ്ട്രി, വെല്‍നെസ്, ലീഗുകളും വലിയ ചാമ്പ്യന്‍ഷിപ്പുകളും, ഗ്രാസ്റൂട്ട്സ് ഡെവലപ്മെന്‍റ്, അക്കാദമികളും ഹൈ പെര്‍ഫോര്‍മന്‍സ് സെന്‍ററുകളും, ഇ സ്പോര്‍ട്‌സ്, സ്പോര്‍ട്‌സ് സയന്‍സ്, ടെക്നോളജി & എന്‍ജിനിയറിങ്, തദ്ദേശീയ കായിക രൂപങ്ങള്‍ എന്നിവയാണ് പ്രധാന കോണ്‍ഫറന്‍സ് തീമുകള്‍.
റിസര്‍ച്ച് പേപ്പര്‍ അവതരണം, സ്റ്റാര്‍ട്ടപ്പ് പിച്ച്, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്, എക്‌സിബിഷന്‍, ബയര്‍ സെല്ലര്‍ മീറ്റ്, ഇ സ്പോര്‍ട്‌സ് ഷോക്കേസ്, സ്പോര്‍ട്‌സ് കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്കിങ്, കായികം മുഖ്യ പ്രമേയമായ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, ഹെല്‍ത്തി ഫുഡ് ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ജില്ല സ്പോര്‍ട്‌സ് കൗണ്‍സിലുകള്‍, കായിക അസോസിയേഷനുകള്‍ എന്നിവ മാസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിക്കും.
സംസ്ഥാനത്തെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തം സമ്മിറ്റ് ലക്ഷ്യമിടുന്നുവെന്നും കേരളത്തിന്‍റെ കായിക മേഖലയില്‍ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്‍പര്യമുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സര്‍ക്കാര്‍ സമ്മിറ്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുവെന്നും കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാന്‍ പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി 'കെ വാക്':അന്താരാഷ്‌ട്ര കായിക ഉച്ചകോടിയുടെ പ്രചരണാര്‍ഥം 'കെ വാക്' (K - Walk) എന്ന പേരില്‍മെഗാ വാക്കത്തോണ്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കേരളം ഒരൊറ്റ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കുന്നതാണ് പ്രമേയം. ജനുവരി 22നാണ് ഈ കര്‍ട്ടണ്‍ റേസര്‍ പരിപാടി. കൂടാതെ, കേരളത്തിന്‍റെ മറഞ്ഞ് പോയിത്തുടങ്ങിയ കായിക രൂപങ്ങളുടെ ഉണര്‍ത്ത് പാട്ടായി ഒരു ഹൈബ്രിഡ് കാംപെയിനും സംഘടിപ്പിക്കുന്നുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള റോഡ് ഷോ ജനുവരി 12 മുതല്‍ 22 വരെയാണ് നടക്കുന്നത്.
Also Read :രാജ്യാന്തര കായിക ഉച്ചകോടി; കായിക രംഗത്ത് പുത്തന്‍ വികസന മാതൃക സൃഷ്‌ടിച്ച് കേരളം