തിരുവനന്തപുരം: 24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തിരി തെളിയും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ നേടിയ നടി ശാരദ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രമായി ടർക്കിഷ് സംവിധായകൻ സെർഹത്ത് കരാസ്ലാൻ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും.
24-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം - International film festival of kerala
എട്ടു ദിവസം നീളുന്ന മേളയിൽ തലസ്ഥാനത്തെ 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ടാഗോർ തിയറ്ററാണ് പ്രധാനവേദി
എട്ടു ദിവസം നീളുന്ന മേളയിൽ തലസ്ഥാനത്തെ 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ടാഗോർ തിയറ്ററാണ് പ്രധാനവേദി. വിവിധ തിയേറ്ററുകളിൽ രാവിലെ പത്തു മുതൽ പ്രദർശനം ആരംഭിക്കും. ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ അഞ്ചംഗ ജൂറിയുടെ ചെയർമാൻ.
മൂന്നാം ലോക സിനിമയുടെ വക്താവായ അർജന്‍റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സമ്മാനിക്കുന്നത്. സമാപനച്ചടങ്ങിലാണ് പുരസ്കാര സമർപ്പണം. സൊളാനസിന്‍റെ അഞ്ചു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.