തിരുവനന്തപുരം :മാർച്ച് 18 ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം മാർച്ച് 16 മുതൽ ആരംഭിക്കും. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 1000 രൂപ വീതവും വിദ്യാർഥികൾ 500 രൂപ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം.
IFFK 2022 | രാജ്യാന്തര ചലച്ചിത്ര മേള : ഡെലിഗേറ്റ് പാസ് വിതരണം മാർച്ച് 16 മുതൽ - ഡെലിഗേറ്റ് പാസ് വിതരണം മാർച്ച് 16 മുതൽ
പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 1000 രൂപ വീതവും വിദ്യാർഥികൾ 500 രൂപ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം
IFFK 2022 : രാജ്യാന്തര ചലച്ചിത്ര മേള: ഡെലിഗേറ്റ് പാസ് വിതരണം മാർച്ച് 16 മുതൽ
ടാഗോർ തിയേറ്ററിൽ നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവർത്തനമാരംഭിച്ചു. വിശദ വിവരങ്ങൾ 8304881172 എന്ന മൊബൈൽ നമ്പറിലും helpdesk@iffk.in എന്ന ഇ-മെയിലിലും ലഭ്യമാണ്.