തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന അന്തർജില്ലാ സർവീസുകൾ കെ.എസ്.ആർ.ടി.സി നാളെ മുതൽ പുന:രാരംഭിക്കും. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് നാളെ മുതൽ പുനഃരാരംഭിക്കുന്നത്. രാവിലെ അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് സർവീസുകൾ നടത്തുക.
അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍; ചാര്‍ജ് വര്‍ദ്ധന പിന്‍വലിച്ചു മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് കാലത്തെ ചാർജ് വർദ്ധന ഒഴിവാക്കി, പഴയ ടിക്കറ്റ് നിരക്കിലാകും സർവീസുകൾ നടത്തുക. അതേ സമയം അധികചാർജ് ഒഴിവാക്കിയതിനെതിരെ സ്വകാര്യ ബസുടമകളുടെ സംഘടനകൾ പ്രതിഷേധം അറിയിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംയുക്ത സമര സമിതി ചേര്‍ന്നതിന് ശേഷമാകും സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കുക.
2190 ഓർഡിനറി ബസുകളും 1037 ഫാസ് പാസഞ്ചർ ബസുകളുമാണ് നാളെ മുതൽ അന്തർ ജില്ല സർവീസുകൾ നടത്തുന്നത്. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമേ സർവീസുകൾ ഉണ്ടാകൂ. മൊത്തം സീറ്റുകളിലും ഇരുന്നുള്ള യാത്ര അനുവദിക്കും. നിന്നുള്ള യാത്രക്ക് വിലക്കുണ്ട്. ഘട്ടം ഘട്ടമായാണ് പൊതു ഗതാഗതം പുനഃസ്ഥാപിക്കുത്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതനുസരിച്ച് ദീർഘദൂര സർവീസുകളും അന്തർ സംസ്ഥാന സർവീസുകളും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ബസിൽ തിരക്കുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കും. യാത്രാക്കാർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ബസിൽ കയറുമ്പോൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കണം. ഡ്രൈവർക്കും കണ്ടക്ടർക്കും കൈയുറയും മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് കാലത്തെ അധികചാർജ് നാളെ മുതൽ ഉണ്ടാകില്ല. ഇതിനെതിരെ സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിഷേധമറിയിച്ചു.
നാളെ ബസ് ഓടിക്കാനാകുമോയെന്ന് പറയാനാകില്ലെന്നും സംയുക്ത സമരസമിതി യോഗം ആറിയിച്ചു. സമരപരിപാടികൾക്ക് നേതൃത്വം നല്‍കുമെന്നും സംഘടന അറിയിച്ചു. സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി എം.ഡി, ഗതാഗത സെക്രട്ടറി എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.