തിരുവനന്തപുരം :അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് വാട്‌സ്‌ആപ്പിൽ പോസ്‌റ്റും അടിക്കുറിപ്പുമിട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശിയും മെഡിക്കൽ കോളജ് സ്‌റ്റേഷനിലെ എഎസ്ഐയുമായ ഉറൂബിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ സ്‌പര്‍ജൻകുമാർ സസ്‌പെൻഡ് ചെയ്തത്. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്‌കൂളിന്‍റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്‌റ്റിട്ടത്.
കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് വാട്‌സ്‌ആപ്പ് പോസ്‌റ്റ് : മുല്ലപ്പള്ളിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍ - പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സ്കൂളിന്‍റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്‌റ്റിട്ട കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനായിരുന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു
കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് വാട്‌സ്‌ആപ്പ് പോസ്‌റ്റ്; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
ഉറൂബ് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനാണ്. കോടിയേരിയുടെ മരണത്തിൽ "ഒരു കൊലപാതകി ചത്തു" എന്ന് അധിക്ഷേപിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സംഭവത്തെ തുടർന്ന് ഉറൂബിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം മെഡിക്കൽ കോളജ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ അടിയന്തരമായി നടപടി സ്വീകരിച്ചത്.