കേരളം

kerala

ETV Bharat / state

'ശുചീകരിച്ചെന്നും ഇഴജന്തു സാന്നിധ്യമില്ലെന്നും ഉറപ്പുവരുത്തണം'; സ്‌കൂൾ തുറക്കലില്‍ വിദ്യാഭ്യാസ മന്ത്രി

'സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്‍റെയും ചുമതല നല്‍കണം'

instructions by education minister v sivankutty to principals and headmasters for school reopening  instructions by education minister v sivankutty  v sivankutty  instructions to principals and headmasters for school reopening  instructions to principals and headmasters  school reopening  school opening  സ്‌കൂൾ തുറക്കൽ  കർശന നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി  മാർഗനിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി  വിദ്യാഭ്യാസ മന്ത്രി  സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ  guidelines for school opening
instructions by education minister v sivankutty to principals and headmasters for school reopening

By

Published : Oct 24, 2021, 1:08 PM IST

തിരുവനന്തപുരം :സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്, ഒക്ടോബര്‍ 27ന് മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഹെഡ്‌മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഇക്കാര്യം ഉറപ്പുവരുത്തി എ.ഇ.ഒ, ഡി.ഇ.ഒ വഴി റിപ്പോര്‍ട്ട് ജില്ലാഭരണകൂടത്തിന് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ പൂര്‍ണമായി ശുചീകരിച്ചെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പുവരുത്തണം. സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്‍റെയും ചുമതല നല്‍കണം.

ALSO READ:ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

27ന് പി.ടി.എ യോഗം ചേര്‍ന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം.

കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനമെങ്കിലും ഉണ്ടാവണമെന്നും മന്ത്രി നിർദേശിച്ചു.

പ്രവേശനോത്സവം

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാക്കും. സ്‌കൂളിന്‍റെ പ്രധാന കവാടത്തില്‍ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേല്‍ക്കണം.

സ്‌കൂള്‍ അന്തരീക്ഷം ആഹ്ളാദകരവും ആകര്‍ഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണം. 27ന് പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കളുടെ ചെറിയ യോഗങ്ങള്‍ ചേരണം.

27ന് തന്നെ സ്‌കൂളില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കുകയും ഇതിന്‍റെ മേല്‍നോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്‌കൂള്‍ നില്‍ക്കുന്ന പരിധിയില്‍പ്പെട്ട പൊലീസ് സ്റ്റേഷനുമായി ഹെഡ്‌മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആശയവിനിമയം നടത്തണം.

അക്കാദമിക മാര്‍ഗരേഖ

സ്‌കൂളുകള്‍ക്കുള്ള അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. സ്‌കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയാണ് പ്രസിദ്ധപ്പെടുത്തുന്നത്.

അതേസമയം, സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആകുമോ എന്ന് പരിശോധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details