കേരളം

kerala

ETV Bharat / state

ഉത്തരവാദിത്തം ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്, കെഎസ്ആർടിസിയില്‍ പുതിയ പരിഷ്‌കാരം: ഫലിച്ചാല്‍ ലാഭം - കെഎസ്ആർടിസി ഡിപ്പോ

സര്‍വീസുകള്‍ ലാഭകരമാക്കുന്നതിനും പരാതി രഹിതവുമാക്കുന്നതിനും വേണ്ടിയാണ് കെഎസ്ആർടിസി മാനേജ്‌മെന്‍റ് പുത്തൻ പരിഷ്‌കാരം നടപ്പിലാക്കുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് ജിപി പ്രദീപ് കുമാറാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്.

Inspectors given full responsibility for KSRTC bus  കെഎസ്ആർടിസി ബസുകളുടെ ഉത്തരാവാദിത്വം  കെഎസ്ആർടിസിയിൽ പരിഷ്‌കാരം  KSRTC  KSRTC news  കെഎസ്ആർടിസി  കെഎസ്ആർടിസി ബജറ്റ് ടൂറിസം  കെഎസ്ആർടിസി ഇന്‍സ്‌പെക്‌ടര്‍  KSRTC salary  കെഎസ്ആർടിസി ഡിപ്പോ  KSRTC Depot
ബസുകളുടെ ഉത്തരാവാദിത്വം ഇനി ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്

By

Published : May 29, 2023, 11:10 AM IST

തിരുവനന്തപുരം : കെഎസ്ആർടിസി ഡിപ്പോകളിൽ പുത്തൻ പരിഷ്‌ക്കാരവുമായി മാനേജ്‌മെന്‍റ്. ബസുകളുടെ പൂര്‍ണ ചുമതല ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക് നല്‍കിയാണ് പുതിയ പരിഷ്‌കാരം. സര്‍വീസുകള്‍ ലാഭകരമാക്കുകയും പരാതി രഹിതവുമാക്കുകയുമാണ് പുതിയ പരിഷ്‌ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

ഉത്തരവിന്‍റെ പകർപ്പ്

മുൻപും കെഎസ്ആര്‍ടിസി ബസുകളുടെ ചുമതല ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കായിരുന്നു. എന്നാൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതോടെയാണ് ഇതിന് മാറ്റം വരുത്തിയത്. കെഎസ്ആർടിസിയിലെ പുത്തൻ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ബസുകളുടെ കസ്റ്റോഡിയന്‍ വീണ്ടും ഇന്‍സ്‌പെക്‌ടര്‍മാർക്ക് നൽകുന്നത്.

ഉത്തരവിന്‍റെ പകർപ്പ്

സ്ഥാനക്കയറ്റം ലഭിച്ച ഇന്‍സ്‌പെക്‌ടര്‍മാർ ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട ക്ലസ്റ്റർ, ജില്ല, മേഖല ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് ജിപി പ്രദീപ് കുമാറിന്‍റെ ഉത്തരവിൽ പറയുന്നു. 180 സ്റ്റേഷന്‍ മാസറ്റര്‍മാർക്കാണ് ഇന്‍സ്‌പെക്‌ടര്‍മാരായി സ്ഥാന കയറ്റം നൽകിയിട്ടുള്ളത്. 202 ഇന്‍സ്‌പെക്‌ടര്‍മാരെ വിവിധ ഡിപ്പോകളിലേക്ക് നിയോഗിച്ചിട്ടുമുണ്ട്.

ഒരു ഉദ്യോഗസ്ഥാന് പത്ത് ബസുകളുടെയെങ്കിലും ചുതമലയുണ്ടാകുമെന്നാണ് വിവരം. കലക്ഷനടക്കം ദിവസേന പരിശോധിക്കാനുള്ള അധികാരം ഇൻസ്‌പെക്ടർമാർക്ക് ഉണ്ടാകും. സർവീസുകൾ ലാഭത്തിലാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

അതേസമയം മാനുവല്‍ ടിക്കറ്റ് റാക്കുകള്‍ നഷ്‌ടപ്പെടുത്തുന്ന കണ്ടക്‌ടര്‍മാരില്‍ നിന്ന് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കുമെന്നും മാനേജ്മെന്‍റ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ജോലിക്കിടയിൽ ടിക്കറ്റ് റാക്കുകൾ നഷ്‌ടപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ കണ്ടക്‌ടറുടെ ഭാഗത്ത് നിന്ന് മനപൂർവം വീഴ്‌ച ഉണ്ടായാൽ മുഴുവൻ തുകയും ഈടാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിജിലൻസ് വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ എ. ഷാജി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. വിഷയത്തിൽ തീർപ്പ് കൽപ്പിച്ച കേസുകൾക്ക് നിലവിലെ ഉത്തരവ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങള്‍ റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍ നേടിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 2.40 കോടി (2,40,72,785) രൂപയാണ് ബജറ്റ് ടൂറിസം പദ്ധതിയിലൂടെ വരുമാനമായി ലഭിച്ചത്. ആകര്‍ഷകമായ 42 ടൂര്‍ പാക്കേജുകളുമായി 546 ഷെഡ്യൂളുകൾ സര്‍വീസ് നടത്തി. 25,831 പേർ യാത്ര ചെയ്‌തു. മെയ് മാസത്തെ കണക്ക് ലഭ്യമായിട്ടില്ലെങ്കിലും വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് അധികൃതര്‍ പറയുന്നത്.

ALSO READ:കേരളത്തിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിച്ച് ദര്‍ശനം നടത്താം; പുതിയ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍

എന്നാൽ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ 70,95,190 ലക്ഷം രൂപയായിരുന്നു ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്ആര്‍ടിസിക്ക് വരുമാനം ലഭിച്ചത്. 68 ടൂര്‍ പാക്കേജുകളില്‍ നിന്നായി 182 ഷെഡ്യൂളുകൾ അന്ന് സര്‍വീസ് നടത്തിയപ്പോൾ 9,515 പേര്‍ യാത്ര നടത്തുകയും ചെയ്‌തു. 2022 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ 1.169 കോടി (1,69,77,595) രൂപയുടെ അധിക വരുമാനമാണ് ഈ ഏപ്രിലില്‍ ലഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ആകർഷകമായ പദ്ധതികൾ ആവിഷ്‌കരിച്ച് കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എങ്ങനെയും കരകയറ്റാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്‍റ്.

ALSO READ:'സമ്മർ വിത്ത് ആനവണ്ടി': ആകർഷക ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി

ABOUT THE AUTHOR

...view details