കേരളം

kerala

ETV Bharat / state

ഡോളർ കടത്തു കേസ്; അന്വേഷണം സ്‌പീക്കറുടെ ഓഫീസിലേക്കും - നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്‍

അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്

Inquiries to the Speaker's Office  Inquiries  ഡോളർ കടത്തു കേസ്  അന്വേഷണം സ്പീക്കറുടെ ഓഫീസിലേക്കും  ശ്രീരാമകൃഷ്ണന്‍  നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്‍  കെ അയ്യപ്പന്‍
ഡോളർ കടത്തു കേസ്; അന്വേഷണം സ്പീക്കറുടെ ഓഫീസിലേക്കും

By

Published : Jan 4, 2021, 10:49 PM IST

തിരുവനന്തപുരം:ഡോളർ കടത്തു കേസിൽ അന്വേഷണം സ്‌പീക്കറുടെ ഓഫീസിലേക്കും. നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്.

കൊച്ചി കസ്റ്റംസ് ആസ്ഥാനത്തെത്താനാണ് നിർദേശം. രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡോളർ കടത്തു കേസിലാണ് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തെ അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details