തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളില്‍ രാത്രികാല ഇൻക്വസ്‌റ്റിനുള്ള മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ് മേധാവി അനില്‍കാന്ത്. രാത്രികാലത്ത് ഇന്‍ക്വസ്‌റ്റ് നടത്താന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍(എസ്.എച്ച്.ഒ) നടപടി സ്വീകരിക്കും. അസ്വാഭാവിക മരണങ്ങളില്‍ നാല് മണിക്കൂറിനകം ഇന്‍ക്വസ്‌റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി നീക്കം ചെയ്യണം.
ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്ക് കൂടുതൽ സമയം ആവശ്യമായി വരുന്ന പക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇന്‍ക്വസ്‌റ്റ് നടത്തുന്നതിലും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതിലും ഒരു കാരണവശാലും കാലതാമസമോ തടസമോ പാടില്ല. ഇന്‍ക്വസ്‌റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ജില്ല പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.