നെയ്യാറ്റിൻകര ആത്മഹത്യ: അമ്മയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു
വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ ലേഖയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്പെഷ്യൽ തഹസിൽദാരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്. മകൾ വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി എത്തിച്ചു. എംഎൽഎ ആൻസലൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ എത്തിയിരുന്നു.