തിരുവനന്തപുരം: നിയമന വിവാദങ്ങള്‍ക്കിടെ കൂടുതല്‍ താല്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കമെന്ന് സൂചന. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മാനുഷിക പരിഗണനയുടെ പേരില്‍ സ്ഥിരപ്പെടുത്തുന്നുവെന്ന വാദത്തിലുറച്ച് മുന്നോട്ട് പോകാനാണ് സാധ്യത.
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; കൂടുതല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സൂചന - പിണറായി വിജയന്‍
കൂടുതല്‍ താല്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കമെന്ന് സൂചന. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; കൂടുതല്‍ സ്ഥിരപ്പെടുത്തലുകള്‍ക്ക് സാധ്യത
നിയമനം ആവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്നതിനിടെയാണ് കൂടുതല്‍ സ്ഥിരപ്പെടുത്തലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ മാസം 22 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയാണെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അവസാന മന്ത്രിസഭാ യോഗം കൂടിയാകും ഇന്നത്തേത്.