കേരളം

kerala

ETV Bharat / state

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ; പദ്ധതിയും ലക്ഷ്യങ്ങളും

തിരുവനന്തപുരത്ത് ഉയരുന്ന ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ ചെലവ്, പ്രവർത്തനം, ലക്ഷ്യങ്ങൾ, സൗകര്യങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ

Digital Science Park  Digital Science Park in Kerala  Digital Science Park focuses  Digital Science Park estimate  Digital Science Park project details  ഡിജിറ്റൽ സയൻസ് പാർക്ക്  ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക്
ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ

By

Published : Apr 25, 2023, 5:00 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 1500 കോടി രൂപ ചെലവിലുള്ള രാജ്യത്തെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിൽ ഒരുങ്ങുന്നത്. ടെക്‌നോപാർക്ക് ഫേസ് ഫോറിന്‍റെ ഭാഗമായ പദ്ധതി കേരള ഡിജിറ്റൽ സർവകലാശാലയോട് ചേർന്നാണ് നിർമിക്കുന്നത്.

പദ്ധതി വിഹിതം: 14 ഏക്കറോളം സ്ഥലത്ത് 10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ട് ബ്ലോക്കുകൾ ഉൾകൊള്ളുന്നതാണ് പദ്ധതി. 2022 -23 സംസ്ഥാന ബജറ്റിൽ നിന്ന് 200 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 1515 കോടി രൂപയാണ് മൊത്തം പദ്ധതി വിഹിതം. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

also read:'പ്രധാനമന്ത്രി സംവദിച്ചത് തുറന്ന മനസോടെ, കേരളത്തിന്‍റെ ആവശ്യം അറിയിക്കാനായതില്‍ സന്തോഷം': ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി

പദ്ധതി ലക്ഷ്യങ്ങൾ: പ്രധാനമായും നാല് ലക്ഷ്യങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൽ പ്രധാന മേഖലയാണ് ഇൻഡസ്‌ട്രി 4.0. ഇലക്‌ട്രോണിക്‌സ്, 5 ജി ആശയവിനിമയം, സ്‌മാർട് ഹാർഡ് വെയർ, അർധ ചാലകങ്ങൾ, മെഡിക്കൽ മെറ്റീരിയലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിൽ പ്രധാന ലക്ഷ്യം.

ഇത് കൂടാതെ ഇ - മൊബിലിറ്റി, ഡിജിറ്റൽ ആരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ഡിജിറ്റൽ ആപ്ലിക്കേഷനാണ് രണ്ടാമത്തെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബ്ലോക്ക് ചെയ്‌ൻ, സുരക്ഷ, പരിസ്ഥിതി സുസ്ഥിര ഇൻഫർമാറ്റിക്‌സ് എന്നിവയിലൂന്നിയുള്ള ഡിജിറ്റൽ ഡീപ്‌ടെകിലാണ് മൂന്നാമത്തെ മേഖല. പുതിയ ഉത്‌പന്നങ്ങൾ, ജോലി സാധ്യതകൾ എന്നിവ സൃഷ്‌ടിക്കുന്നതിനായുള്ള ഡിജിറ്റൽ സംരഭകത്വമാണ് നാലാമത്തെ പ്രധാന മേഖല.

also read:2 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങി; പ്രഖ്യാപിച്ചത് 3200 കോടി രൂപയുടെ പദ്ധതികള്‍

പദ്ധതിയിൽ പങ്കാളികളായവർ: കേരള ഡിജിറ്റൽ സർവകലാശാലയുമായി യുകെ ആസ്ഥാനമായുള്ള അർധചാലക, സോഫ്‌റ്റ്‌വെയർ ഡിസൈൻ കമ്പനിയായ എആർഎം അക്കാദമിക, ഗവേഷണ, സ്‌റ്റാർട്ടപ്പ് പ്രവർത്തനങ്ങളിൽ ഒപ്പിട്ടിട്ടുണ്ട്. മുൻനിര മൾട്ടിനാഷണൽ കമ്പനിയായ എൻവിഐഡിഐഎ സയൻസ് പാർക്കിന്‍റെ പങ്കാളിയാകുമെന്നും പറയപ്പെടുന്നുണ്ട്.

ഇന്ന് രാവിലെ 11.12 ന് തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌ത പ്രധാനമന്ത്രി ഇന്ത്യയിലെ ആദ്യത്തെ ജലമെട്രോയും ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇത് കൂടാതെ 1900 കോടിയുടെ റെയിൽവേ വികസന പദ്ധതി ഉൾപ്പടെ 3200 കോടി രൂപയുടെ നാല് പദ്ധതികൾ കൂടി പ്രധാനമന്ത്രി തലസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ വികസന സാധ്യതകൾ ലോകമാകെ അംഗീകരിച്ചുവെന്നും ഇതിന് കാരണം കേന്ദ്രത്തിലെ ശക്തമായ സർക്കാർ ആണെന്നും പറഞ്ഞ ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ നിന്ന് മടങ്ങിയത്.

also read:വന്ദേ ഭാരത് മാറുന്ന ഇന്ത്യയുടെ അടയാളം; സംസ്ഥാനത്തിന്‍റെ വടക്കും തെക്കുമുള്ള ജനങ്ങളില്‍ ഐക്യം വര്‍ധിപ്പിക്കും: പ്രധാനമന്ത്രി

ABOUT THE AUTHOR

...view details