തിരുവനന്തപുരം:യുദ്ധം കടുത്ത യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയതിൽ അത്ഭുതം തോന്നുവെന്ന് മടങ്ങിയെത്തിയ നാലാം വർഷം മെഡിക്കൽ വിദ്യാർഥി ദേവിക. താൻ കടന്ന് പോയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ്. വളരെയധികം കഷ്ടപ്പെട്ടാണ് നാട്ടിലെത്തിയതെന്നും അതിൽ ആശ്വാസം തോന്നുന്നുവെന്നും ദേവിക പറയുന്നു.
എന്നാൽ യുദ്ധക്കെടുതികൾ രൂക്ഷമായ മറ്റു പ്രദേശങ്ങളിൽ നിരവധി വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവർ കൂടി സുരക്ഷിതരായി നാട്ടിലെത്തിയാൽ മാത്രമേ സമാധാനമുണ്ടാകൂ. നാട്ടിലെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായും ദേവിക കൂട്ടിച്ചേർത്തു.