തിരുവനന്തപുരം:ജീവശ്വാസവുമായി സംസ്ഥാനത്തേക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രവ ഓക്‌സിജനുമായി (ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജൻ) ഇതിനകം യാത്ര ചെയ്‌തത് 75 ട്രെയിനുകളാണ്. 295 ടാങ്കറുകളില്‍ 4,700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ച് യാത്ര തുടരുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഞായറാഴ്‌ച മാത്രം 831 മെട്രിക് ടണ്‍ ഓക്‌സിജനാണ് റെയിൽവേ എത്തിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കൂടുതൽ വായനയ്ക്ക്:സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതെ നോക്കുമെന്ന് മുഖ്യമന്ത്രി
മഹാരാഷ്ട്രയില്‍ 293 മെട്രിക് ടണ്ണും യുപിയില്‍ 1,334 മെട്രിക് ടണ്ണും മധ്യപ്രദേശില്‍ 306 മെട്രിക് ടണ്ണും ഹരിയാനയില്‍ 598 മെട്രിക് ടണ്ണും തെലങ്കാനയില്‍ 123 മെട്രിക് ടണ്ണും രാജസ്ഥാനില്‍ 40 മെട്രിക് ടണ്ണും ഡല്‍ഹിയില്‍ 2,011 മെട്രിക് ടണ്ണും ഓക്‌സിജന്‍ എത്തി. ജാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്ന് കര്‍ണാടകയിലേക്കും 120 മെട്രിക് ടണ്‍ ഓക്‌സിജനുമായി എക്‌സ്പ്രസ് ഓടിയെത്തുന്നുണ്ട്. കൂടുതല്‍ ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ആവശ്യാനുസരണം ഓടിച്ച് മഹാമാരിക്കാലത്തെ ജീവന് വേണ്ടിയുളള പോരാട്ടത്തില്‍ പങ്കാളികളാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.
കൂടുതൽ വായനയ്ക്ക്:സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 65 മരണം