തിരുവനന്തപുരം:Railway Platform Ticket rate50 രൂപയിലേക്കുയര്‍ത്തിയ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വീണ്ടും 10 രൂപയാക്കാന്‍ റെയില്‍വേ തീരുമാനം . തിരുവനന്തപുരം ഡിവിഷന് കീഴിലെ എല്ലാ സ്‌റ്റേഷനുകളിലും ഇനി മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് 10 രൂപയായിരിക്കുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു .
കൊവിഡ് അനിയന്ത്രിതമായി പടര്‍ന്ന സാഹചര്യത്തില്‍ പ്ലാറ്റ്‌ഫോമുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 7 മുതലാണ് ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്.