കേരളം

kerala

ETV Bharat / state

ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം: ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു - ഡോക്‌ർമാർ

ഡോക്‌ടർമാരെ ആക്രമിച്ച കുറ്റവാളികളെ കണ്ടെത്തുക, ഡോക്‌ടർമാർക്ക് സുരക്ഷ ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളിലാണ് സമരം. അത്യാഹിത വിഭാഗം, ലേബര്‍ റൂം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Doctor samaram  indian medical association  doctors protest  kerala news  malayalam news  ഡോക്‌ടർമാരുടെ പണിമുടക്ക്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കെജിഎംഒഎ  കെജിഎംഒഎ  സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടമാർ  KGMOA  KGMCTA  മെഡിക്കൽ സമരം
മെഡിക്കൽ സമരം

By

Published : Mar 17, 2023, 12:45 PM IST

ഡോക്‌ർമാർ നടത്തുന്ന സമരം

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായ ഡോക്‌ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ പണിമുടക്ക്. സർക്കാർ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടമാർ സംയുക്തമായാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

പിന്തുണയുമായി വിവിധ സംഘടനകൾ: ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, ലേബര്‍ റൂം എന്നിവയൊഴികെ മുഴുവന്‍ മേഖലയിലെ ഡോക്‌ടര്‍മാരും പണിമുടക്കില്‍ പങ്കാളികളായി. ഐഎംഎ പ്രഖ്യാപിച്ച സമരത്തിന് സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവിധ സംഘടനകള്‍ പിന്തുണയറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിന്‍റെ ബ്ലഡ്‌ ബാങ്കിന് മുന്നിൽ നടന്ന ധർണയിൽ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ, മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ എന്നിവ കൂടാതെ കെജിഐഎംഒഎ, ക്യുപിഎംപിഎ, പോസ്റ്റ് ഗ്രാജുവേറ്റീവ് സ്റ്റുഡന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും ധർണയിൽ പങ്കെടുത്തു. ഫാത്തിമ മാതാ ആശുപത്രിയിലെ ഡോക്‌ടർമാരെ ആക്രമിച്ച കുറ്റവാളികളെ കണ്ടുപിടിക്കുക, ഡോക്‌ടർമാർക്ക് സുരക്ഷ സംവിധാനം കൊണ്ടു വരാനുള്ള നിയമം സർക്കാർ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ഐ എം എയുടെ സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.

ഡോക്‌ടറെ മർദിച്ച സംഭവം: ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ മാത ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകനെ രോഗിയുടെ ബന്ധുക്കൾ മർദിക്കുകയും ആശുപത്രി തല്ലിത്തകർക്കുകയും ചെയ്‌തിരുന്നു. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പ്രസവ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകിയെന്നാരോപിച്ചാണ് രോഗിയുടെ ബന്ധുക്കളും ഭർത്താവും ചേർന്ന് ഗൈനക്കോളജിസ്‌റ്റായ ഡോ. അനിതയുമായി തർക്കം ഉണ്ടാക്കിയത്.

വിവിധ അസുഖങ്ങളോടെ ഫെബ്രുവരി 24ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയ യുവതിയുടെ കുഞ്ഞിനെ രക്ഷിക്കാനായിരുന്നില്ല. ഇതിന് ശേഷം അന്നേ ദിവസം രാത്രിയോടെ അനിതയ്‌ക്കൊപ്പം ആശുപത്രിയിൽ എത്തിയ ഇതേ ആശുപത്രിയിലെ ഡോക്‌ടറായ പി കെ അശോകനെ യുവതിയുെടെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ച് അവശനാക്കുകയായിരുന്നു.

also read:കോഴിക്കോട് ഡോക്‌ടറെ മര്‍ദിച്ച സംഭവം; രോഗിയുടെ ബന്ധുവായ ഒരാള്‍ കൂടി അറസ്റ്റില്‍

കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി: സംഭവത്തിൽ അക്രമം നടത്തിയവർക്കെതിരെ വധശ്രമം, ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ മാർച്ച് ആറിന് ഡോക്‌ടർമാർ പണിമുടക്കിയിരുന്നു. അക്രമികൾക്കെതിരെ കടുത്ത നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഡോക്‌ടർമാർ കോഴിക്കോട് കമ്മിഷൻ ഓഫിസിലേയ്‌ക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം ഡോക്‌ടർമാരെ മർദിച്ച സംഭവം അപലപനീയമാണെന്നും ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

ABOUT THE AUTHOR

...view details