കേരളം

kerala

ETV Bharat / state

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ മൂന്നര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനുള്ളില്‍ 703 മരണം - ഇന്ത്യയിലെ കൊവിഡ് സാഹചര്യം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്‌ മൂന്നരലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ

daily covid numbers in india  daily covid deaths' in india  covid situation in india  ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക്  ഇന്ത്യയിലെ കൊവിഡ് സാഹചര്യം  ഇന്ത്യയിലെ കൊവിഡ് മരണം
രാജ്യത്ത് കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ

By

Published : Jan 21, 2022, 9:57 AM IST

Updated : Jan 21, 2022, 10:25 AM IST

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്‌ 3,47, 254 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇന്നലെ സ്ഥിരീകരിച്ച കൊവിഡ്‌ കണക്കിന്‍റെ 9 ശതമാനം വര്‍ധനവാണിത്‌. കഴിഞ്ഞ 8 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്‌ ഇന്ന് രേഖപ്പെടുത്തിയത്. 703 കൊവിഡ് മരണമാണ്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യമാണ്‌ നിലവില്‍ ഇന്ത്യ.

രാജ്യത്ത് ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ 5.23 ശതമാനമാണ്‌ നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് പോസിറ്റിവിറ്റി റേറ്റ് 16.41 ശതമാനത്തില്‍ നിന്ന് 17.94 ശതമാനമായി വര്‍ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി റേറ്റ് 16.56ശതമാനമാണ്. രോഗമുക്തി നിരക്ക് 93.5 ശതമാനമായി കുറഞ്ഞു.

ALSO READ:അറ്റാദായത്തില്‍ 17 ശതമാനത്തിന്‍റെ വര്‍ധനവ്‌ കൈവരിച്ച്‌ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

Last Updated : Jan 21, 2022, 10:25 AM IST

ABOUT THE AUTHOR

...view details