ഹൈദരാബാദ്: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 37,566 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 18ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
രാജ്യത്ത് നിലവില്‍ 5,52,659 സജീവ കൊവിഡ് കേസുകളും 3,97,637 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 907 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തപ്പോൾ 56,994 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു.