തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാർഥി മരിച്ചു
തിരുവനന്തപുരം: പനയറക്കുന്ന് കോട്ടുകാൽക്കോണം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന ഫ്രാൻസിസ് (60) മരിച്ചു. ഇലക്ഷൻ പത്രിക കൊടുക്കുന്ന സമയത്ത് ഫ്രാൻസിസിന് കൊവിഡ് പോസിറ്റീവ് ആവുകയും കുറച്ച് ദിവസത്തിന് ശേഷം നെഗറ്റീവ് ആവുകയും ചെയ്തു. എന്നാൽ ന്യൂമോണിയ കാരണമായിരുന്നു മരണം.