തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് വ്യത്യസ്ത പ്രചരണ രീതി സ്വീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി. നെടുമങ്ങാട് പേരുമല വാർഡിൽ മത്സരിക്കുന്ന ഇബിനു ആണ് സ്വന്തമായി വളർത്തുന്ന കുതിരകളും ഒട്ടകവുമായി പ്രചരണത്തിനിറങ്ങിയത്. ചിഹ്നം ഓട്ടോറിക്ഷ ആണെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനശ്രദ്ധ ആകർഷിക്കുവാനാണ് മൃഗസ്നേഹിയായ ഇബിനു തന്‍റെ രണ്ട് കുതിരകളെയും ഒട്ടകത്തിനെയും കൂട്ടി പ്രചരണത്തിന് ഇറങ്ങിയത്. ഇബിനു വോട്ട് ചോദിച്ച് എത്തുമ്പോൾ നാട്ടുകാർക്കും കുട്ടികൾക്കും കൗതുകമാണ്. പേരുമല വാർഡിന്‍റെ വികസന മുരടിപ്പ് ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് താൻ സ്വതന്ത്ര സ്ഥനാർഥിയായി മത്സരത്തിനിറങ്ങിയതെന്ന് ഇബിനു പറയുന്നു.
കുതിരയും ഒട്ടകവുമായി വോട്ട് ചോദിച്ച് സ്വതന്ത്ര സ്ഥാനാർഥി - Independent candidate asking for votes with horse and camel
നെടുമങ്ങാട് പേരുമല വാർഡിൽ മത്സരിക്കുന്ന ഇബിനു ആണ് സ്വന്തമായി വളർത്തുന്ന കുതിരകളും ഒട്ടകവുമായി പ്രചരണത്തിനിറങ്ങിയത്.
കുതിരയും ഒട്ടകവുമായി വോട്ട് ചോദിച്ച് സ്വതന്ത്ര സ്ഥാനാർഥി
യുഡിഎഫിന് വേണ്ടി സ്വതന്ത്ര സ്ഥാനാർഥി പേരുമല ഷിയാസും എൽഡിഎഫിനായി സിപിഎം സ്ഥാനാർഥി എസ്.റഫീക്കും എൻഡിക്ക് സാജനും ബിഎസ്‌പിക്കായി ആന ചിഹ്നത്തിൽ പേരുമല ബിജുവും ഉൾപ്പെടെ അഞ്ച് പേരാണ് മത്സരരംഗത്തുള്ളത്.
Last Updated : Dec 7, 2020, 10:06 AM IST