തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാകും സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സംസ്ഥാനതല ആഘോഷം നടക്കുക. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി തലസ്ഥാനത്ത് അഭിവാദ്യം സ്വീകരിക്കും: മന്ത്രിമാര്‍ ജില്ലകളിലും - തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷം
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സംസ്ഥാനതല ആഘോഷം.
ജെ. ചിഞ്ചുറാണി കൊല്ലത്തും, വീണ ജോര്‍ജ് പത്തനംതിട്ടയിലും, പി. പ്രസാദ് ആലപ്പുഴയിലും, വി.എന്‍ വാസവന്‍ കോട്ടയത്തും, റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും, പി. രാജീവ് എറണാകുളത്തും, കെ. രാധാകൃഷ്‌ണന്‍ തൃശ്ശൂരും, കെ. കൃഷ്‌ണന്‍കുട്ടി പാലക്കാടും, വി. അബ്‌ദുറഹ്മാന്‍ മലപ്പുറത്തും, അഡ്വ. പി.എ മുഹമ്മദ് റിയാസ് കോഴിക്കോടും, എ.കെ ശശീന്ദ്രന്‍ വയനാടും, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണൂരും, അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോടും അഭിവാദ്യം സ്വീകരിക്കും.
Also Read 'സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം': മുഖ്യമന്ത്രി