തിരുവനന്തപുരം: നിയമനം ലഭിക്കാത്ത പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സമരപ്പന്തലിലെത്തി നിരാഹാരമിരുന്ന റിജിൽ മാക്കുറ്റി, നുസൂർ, റിയാസ് മുക്കോളി എന്നിവർക്ക് നാരങ്ങാനീര് നൽകി.
സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോൺഗ്രസ് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു - രമേശ് ചെന്നിത്തല
എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥും ആരംഭിച്ച നിരാഹാര സമരം 16 ദിവസം പിന്നിട്ടിരുന്നു
![സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോൺഗ്രസ് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു The indefinite hunger strike of the Youth Congress has come to an end യൂത്ത് കോൺഗ്രസ് നിരാഹാരസമരം അവസാനിപ്പിച്ചു നിരാഹാരസമരം യൂത്ത് കോൺഗ്രസ് hunger strike Youth Congress രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10823386-1031-10823386-1614589904194.jpg)
സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് നിരാഹാരസമരം അവസാനിപ്പിച്ചു
സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോൺഗ്രസ് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു
എൽജിഎസ് ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചതോടെ ഇന്നലെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും നിരാഹാരം തുടരാമെന്ന നിലപാടാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും ആരംഭിച്ച നിരാഹാര സമരം 16 ദിവസം പിന്നിട്ടിരുന്നു.
Last Updated : Mar 1, 2021, 3:05 PM IST