തിരുവനന്തപുരം :ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ആവേശോജ്വല വരവേൽപ്പ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി വൈകിട്ട് 4.41നാണ് ഇന്ത്യൻ ടീം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയത്. ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികള്‍ സ്വീകരിച്ചു.
ഇന്ത്യന്‍ ടീമിന് തിരുവനന്തപുരത്ത് ആവേശോജ്വല വരവേൽപ്പ് ; സഞ്ജുവിനായി ആര്‍പ്പുവിളിച്ച് നീരസ പ്രകടനവും - ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് കേരളത്തിന്‍റെ ആവേശോജ്വല വരവേൽപ്പ്. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതില്‍ ആര്‍പ്പുവിളിച്ച് നീരസം പ്രകടിപ്പിച്ച് ആരാധകര്‍
![ഇന്ത്യന്‍ ടീമിന് തിരുവനന്തപുരത്ത് ആവേശോജ്വല വരവേൽപ്പ് ; സഞ്ജുവിനായി ആര്‍പ്പുവിളിച്ച് നീരസ പ്രകടനവും Indian Cricket Team India Indian Cricket Team arrival at Thiruvananthapuram Thiruvananthapuram Team arrival T20 against South Africa South Africa ഇന്ത്യന്‍ ടീമിന് തിരുവനന്തപുരത്ത് ആവേശോജ്ജ്വല വരവേല്‍പ് ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി ട്വന്‍റി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതില്‍ നീരസം പ്രകടിപ്പിച്ച് ആരാധകര്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ കാര്യവട്ടം കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ രോഹിത് ശർമ വിരാട് കോലി മലയാളി താരം സഞ്ജു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16479559-thumbnail-3x2-dvfnm.jpg)
ഇന്ത്യന്‍ ടീം അംഗങ്ങളെ കാണാന്‍ നിരവധി ക്രിക്കറ്റ് പ്രേമികളും വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ, സൂപ്പര്‍ താരം വിരാട് കോലി അടക്കമുള്ള താരങ്ങൾ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോൾ ആർപ്പുവിളിച്ചും കയ്യടിച്ചുമാണ് കാണികള്‍ വരവേറ്റത്. അതേസമയം മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള നീരസം സഞ്ജുവെന്ന് ആവർത്തിച്ച് ആര്‍പ്പുവിളിച്ചാണ് ആരാധകർ പ്രകടിപ്പിച്ചത്.
പൊലീസ് അകമ്പടിയോടെ താരങ്ങൾ കോവളത്തെ ലീല റാവിസ് ഹോട്ടലിലേക്ക് തിരിച്ചു. വിശ്രമത്തിന് ശേഷം നാളെ (സെപ്‌റ്റംബർ 27) വൈകിട്ട് 5 മണി മുതൽ രാത്രി 8 വരെ ഇന്ത്യൻ ടീം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും. മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ്‌മീറ്റും നടക്കും. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ ഉച്ചയ്ക്ക് 12.30നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വൈകിട്ട് 4.30നും ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ മാധ്യമങ്ങളെ കാണും.