കേരളത്തിലേക്കുള്ള പ്രവാസികളുടെ മടങ്ങിവരവില്‍ വര്‍ധന - വര്‍ദ്ധനവ്
കൊവിഡ് പ്രതിസന്ധിയും തൊഴില്‍ നഷ്ടവും മൂലം സംസ്ഥാനത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതായി കേരള മൈഗ്രൈഷന്‍ സര്‍വ്വെ
തിരുവനന്തപുരം:സംസ്ഥാനത്തേക്ക് പ്രവാസികളുടെ മടങ്ങി വരവ് വര്‍ദ്ധിക്കുന്നു. കൊവിഡ് പ്രതിസന്ധിയും തൊഴില്‍ നഷ്ടവും മൂലം സംസ്ഥാനത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ പ്രവണത തുടങ്ങിയതായി കേരള മൈഗ്രൈഷന്‍ സര്‍വ്വെ വ്യക്തമാക്കുന്നു. കൊവിഡ് സമയത്ത് ആകെയുള്ള പ്രവാസികളില്‍ 60 ശതമാനം പേരും തിരിച്ചെത്തി കഴിഞ്ഞു. 12.95 ലക്ഷം പേരാണ് ഇത്തരത്തില്‍ മടങ്ങിയെത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത് കൊല്ലം താലൂക്കിലാണ്. 82945 പേരാണ് ഇവിടെ മടങ്ങിയെത്തിയത്.