തിരുവനന്തപുരം:എൽഡിഎഫ് സർക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കുന്നു. ക്ഷേമപെൻഷനുകൾ നൂറ് രൂപ വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം. 1500 രൂപയായിരുന്ന പെൻഷൻ തുക 1600 ആക്കി ഉയർത്തി. ഏപ്രില്‍ മുതല്‍ പുതുക്കിയ തുക പ്രാബല്യത്തില്‍ വരും.
സർക്കാർ ഒപ്പമുണ്ട്; പ്രഖ്യാപനങ്ങളുമായി ധനമന്ത്രി - ക്ഷേമപെൻഷനുകൾ നൂറ് രൂപ കൂട്ടിയതായി പ്രഖ്യാപിച്ച് ഐസക്ക്
വാണിജ്യ വിളകള്‍ക്ക് താങ്ങുവില നൽകാൻ തീരുമാനം. വീട്ടമ്മമാർക്ക് സ്വന്തം തൊഴിൽ കണ്ടെത്താൻ അവസരങ്ങൾ സൃഷ്ടിക്കും. ക്ഷേമപെൻഷനുകൾ നൂറ് രൂപ വർധിപ്പിച്ചു.
![സർക്കാർ ഒപ്പമുണ്ട്; പ്രഖ്യാപനങ്ങളുമായി ധനമന്ത്രി budget 2021 കേരള ബജറ്റ് 2021 Kerala budget 2021 2021 കേരള ബജറ്റ് എൽഡിഎഫ് സർക്കാർ LDF Government budge തോമസ് ഐസക്ക് സർക്കാർ ഒപ്പമുണ്ട് തിരുവനന്തപുരം ക്ഷേമപെൻഷനുകൾ നൂറ് രൂപ കൂട്ടിയതായി പ്രഖ്യാപിച്ച് ഐസക്ക് ക്ഷേമപെൻഷനുകൾ നൂറ് രൂപ കൂട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10246768-186-10246768-1610680783753.jpg)
ക്ഷേമപെൻഷനുകൾ നൂറ് രൂപ കൂട്ടി
1500 രൂപയായിരുന്ന പെൻഷൻ തുക 1600 ആക്കി ഉയർത്തി
ആരോഗ്യവകുപ്പിൽ 4000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. വീട്ടമ്മമാർക്ക് സ്വന്തം തൊഴിൽ കണ്ടെത്താൻ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപനം.
വാണിജ്യ വിളകള്‍ക്ക് താങ്ങുവില നല്‍കാൻ തീരുമാനം
വാണിജ്യ വിളകള്‍ക്ക് താങ്ങുവില നല്‍കാൻ തീരുമാനം. റബറിന്‍റെ തറവില 170 രൂപയാക്കി. നെല്ലിന് തറവില 28 രൂപയായും നാളികേരത്തിന്‍റെ വില 27ല്‍ നിന്ന് 32 രൂപയായും ഉയര്‍ത്തി. പ്രഖ്യാപിച്ച വില വര്‍ധന ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
Last Updated : Jan 15, 2021, 1:15 PM IST