കേരളം

kerala

ETV Bharat / state

കൊവിഡ് നിരീക്ഷണത്തിലിരിക്കേ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു - ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം വയലാ സ്വദേശി നിസാറാണ് (52) ആത്മഹത്യ ചെയ്തത്.

In Thiruvananthapuram, a Covid observer attempted suicide  a Covid observer attempted suicide  തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു  ആത്മഹത്യയ്ക്ക് ശ്രമിച്ചു  കൊവിഡ്
കൊവിഡ്

By

Published : Jul 16, 2020, 7:57 AM IST

Updated : Jul 16, 2020, 11:02 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രോഗി മരിച്ചു. കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം വയലാ സ്വദേശി നിസാറാണ് (52) ആത്മഹത്യ ചെയ്തത്. അപകടത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് മുന്നോടിയായാണ് കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് നിസാർ തൂങ്ങി മരിച്ചത്. ജീവനക്കാർ കണ്ടതിനെ തുടർന്ന് ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതിനുമുമ്പ് രണ്ട് രോഗികൾ കൊവിഡ് ചികിത്സയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിൽ ആരോഗ്യ വകുപ്പിൻ്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് വീണ്ടും ആത്മഹത്യ നടന്നത്.

Last Updated : Jul 16, 2020, 11:02 AM IST

ABOUT THE AUTHOR

...view details