കേരളം

kerala

ETV Bharat / state

നെടുമങ്ങാട്ടെ ബാങ്ക് ജപ്‌തി; ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചെന്നിത്തല - നെടുമങ്ങാട്ട് ബാങ്ക് ജപ്‌തി

ജപ്‌തി നടപടി നിർത്തിവക്കാൻ എസ്ബിഐ തീരുമാനിച്ചു. തിരിച്ചടയ്ക്കാനുള്ള തുകയിലും ഇളവ് നൽകും.

ബാങ്ക് ജപ്‌തി

By

Published : Sep 18, 2019, 1:41 PM IST

Updated : Sep 18, 2019, 2:51 PM IST

തിരുവനന്തപുരം: സർക്കാരിന്‍റെ മൊ‌റട്ടോറിയം നിലനിൽക്കെ സംസ്ഥാന വ്യാപകമായി ബാങ്കുകൾ ജപ്‌തി നോട്ടീസ് അയയ്ക്കുകയാണെന്നും നെടുമങ്ങാട്ടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നെടുമങ്ങാട് പനവൂരിൽ ജപ്‌തിയെ തുടർന്ന് കുടുംബം പെരുവഴിയിലായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

നെടുമങ്ങാട്ടെ ബാങ്ക് ജപ്‌തി; ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചെന്നിത്തല

അതേസമയം പ്രതിഷേധം ശക്തമായതോടെ ജപ്‌തി നടപടി നിർത്തിവെക്കാൻ എസ്ബിഐ തീരുമാനിച്ചു. തിരിച്ചടയ്ക്കാനുള്ള തുകയിൽ ഇളവും നൽകും. വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്‌തി നടപ്പാക്കിയപ്പോൾ 11 വയസുള്ള പെൺകുട്ടിയടക്കം കുടുംബം പെരുവഴിയിലായതോടെയാണ് പ്രതിഷേധം ശക്തമായത്.

Last Updated : Sep 18, 2019, 2:51 PM IST

ABOUT THE AUTHOR

...view details