കേരളം

kerala

ETV Bharat / state

ക്വാറന്‍റൈൻ സെന്‍ററായി പ്രവർത്തിച്ച സ്വകാര്യ കോളജ് പരാതിയുമായി കോടതിയിൽ - Srikrishna College of Pharmacy

ക്വാറന്‍റൈൻ സെന്‍ററായി പ്രവർത്തിച്ചപ്പോൾ കെട്ടിടത്തിലെ സകല സ്ഥാപന ജംഗമ വസ്തുക്കളും തകർത്തു എന്നതാണ് കോളജ് മാനേജ്മെന്‍റിന്‍റെ പരാതി

സ്വകാര്യ കോളജ് പരാതിയുമായി കോടതിയിൽ  ശ്രീകൃഷ്ണ കോളജ് ഓഫ് ഫാർമസി  private college complaint that served as a quarantine center  Srikrishna College of Pharmacy  25 ലക്ഷം രൂപ നഷ്ടപരിഹാരം
ക്വാറന്‍റൈൻ സെന്‍ററായി പ്രവർത്തിച്ച സ്വകാര്യ കോളജ് പരാതിയുമായി കോടതിയിൽ

By

Published : Jun 17, 2021, 3:30 PM IST

തിരുവനന്തപുരം:ഒന്നാം കൊവിഡ് വ്യാപന കാലഘട്ടത്തിൽ ക്വാറന്‍റൈൻ സെന്‍ററായി പ്രവർത്തിച്ച സ്വകാര്യ കോളജ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. ക്വാറന്‍റൈൻ സെന്‍ററായി പ്രവർത്തിച്ച പാറശ്ശാലയിലെ ശ്രീകൃഷ്ണ കോളജ് ഓഫ് ഫാർമസിയാണ്‌ സ്ഥാപനത്തിലെ വസ്‌തുക്കൾക്ക്‌ നഷ്ടമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് .

ക്വാറന്‍റൈൻ സെന്‍ററായി പ്രവർത്തിച്ച സ്വകാര്യ കോളജ് പരാതിയുമായി കോടതിയിൽ

also read:ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ച സംഭവം; വിശദീകരണം തേടി ഹൈക്കോടതി

ക്വാറന്‍റൈൻ സെന്‍ററായി പ്രവർത്തിച്ചപ്പോൾ കെട്ടിടത്തിലെ സകല സ്ഥാപന ജംഗമ വസ്തുക്കളും തകർത്തു എന്നതാണ് കോളജ് മാനേജ്മെന്‍റിന്‍റെ പരാതി. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കോളജ്‌ കോടതിയെ സമീപിച്ചിരിക്കുന്നത്‌.

എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും രണ്ടാം വ്യാപന സമയത്ത് ക്വാറന്‍റൈൻ സെന്‍ററായി സ്ഥാപനം വിട്ടു നൽകാതിരിക്കാനാണ് കോളജ്‌ അധികൃതർ കോടതിയെ സമീപിച്ചതെന്നും പഞ്ചായത്ത് ഭരണസമതി അറിയിച്ചു.

ABOUT THE AUTHOR

...view details