കേരളം

kerala

ETV Bharat / state

വിഎസിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി - vs achuthananthan health isuue

വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വിഎസിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി

By

Published : Oct 27, 2019, 1:14 PM IST

തിരുവനന്തപുരം:ശാരീരിക അസ്വസ്ഥതകളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. രാവിലെ ന്യൂറോ വിഭാഗം വിദഗ്ദ ഡോക്ടർ പരിശോധന നടത്തി. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന പനി കുറഞ്ഞിട്ടുണ്ട്. ചെസ്റ്റ് ഇൻഫെക്ഷൻ ഉള്ളതിനാൽ സന്ദർശകരെ ഒഴിവാക്കി. തിരുവനന്തപുരം ശ്രീ ചിത്ര സെന്‍ററിലെ ഒബ്സർവേഷൻ വാർഡിൽ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് തലച്ചോറിൽ നേരിയ രക്തസ്രാവത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് റോയൽ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തലച്ചോറിൽ രക്തസ്രാവം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി ശ്രീ ചിത്ര സെന്‍ററിലേയ്ക്ക് മാറ്റുകയായിരുന്നു

ABOUT THE AUTHOR

...view details