കേരളം

kerala

ETV Bharat / state

RJ Rajesh murder case| രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും, റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ശിക്ഷ വിധിച്ചു

ആര്‍ ജെ രാജേഷ് വധക്കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശി അബ്‌ദുല്‍ സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. നാലു മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു

RJ Rajesh murder case  imprisonment to the accused in RJ Rajesh murder  RJ Rajesh murder  RJ Rajesh  റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ശിക്ഷ വിധിച്ചു  ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും  ആര്‍ ജെ രാജേഷ്  ആര്‍ ജെ രാജേഷ് വധക്കേസ്  റേഡിയോ ജോക്കി രാജേഷ് കുമാർ  റേഡിയോ ജോക്കി രാജേഷ് വധം  തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി  ഓച്ചിറ സ്വദേശി അബ്‌ദുല്‍ സത്താര്‍
RJ Rajesh murder case

By

Published : Aug 18, 2023, 12:19 PM IST

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്.

കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സത്താറിനെ മാറ്റി നിർത്തിയാണ് മറ്റ് പ്രതികളുടെ വിചാരണ പൂർത്തിയാക്കിയത്. കേസിലെ നാല് മുതൽ 12 വരെയുള്ള പ്രതികളെ നേരത്തെ കോടതി തന്നെ വെറുതെ വിട്ടിരുന്നു.

പ്രതികൾ ചെയ്‌തത് നീചമായ കുറ്റകൃത്യമാണെന്നും രാജേഷിനെ കൊലപ്പെടുത്തിയതിലൂടെ ആ കുടുംബത്തിലെ ഏക ആശ്രയമാണ് നഷ്‌ടമായത് എന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ഗീനാകുമാരി വാദിച്ചു. തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, മാരകമായി മുറിവേൽപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

2018 മാർച്ച് 27ന് പുലർച്ചെ 2.30നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. മടവൂർ ജങ്ഷനിലെ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ രാജേഷിന്‍റെ സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് തോളിനും കൈക്കും വെട്ടേറ്റിരുന്നു.

സ്വകാര്യ ചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചു. ഇക്കാലയളവിൽ അബ്‌ദുല്‍ സത്താർ എന്ന വ്യക്തിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്‌ഫടികം എന്നു വിളിക്കുന്ന എസ് സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ എബി ജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്‍റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്‍റെ കാമുകി വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

ABOUT THE AUTHOR

...view details