തിരുവനന്തപുരം :പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പാങ്ങോട് ഭരതന്നൂർ സ്വദേശി ഷിബിനെയാണ് (32) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം, പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽകണമെന്ന് ജഡ്‌ജി ആജ് സുദർശന്‍റെ ഉത്തരവിൽ പറയുന്നു.
2018 മാർച്ച് 26നാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ വീടിനടുത്ത് കിണർ കുഴിക്കാനെത്തിയതായിരുന്നു പ്രതി. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിൽ പ്രതി പല തവണ പോകുമായിരുന്നു. സംഭവ ദിവസം വീട്ടിൽ ആരുമില്ലെന്നറിഞ്ഞ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.