തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ആൾമാറാട്ടം നടത്തിയ ഡ്രൈവറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം- മംഗലാപുരം സ്‌കാനിയ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നയാൾക്ക് പകരം ഡ്യൂട്ടി കഴിഞ്ഞ മറ്റൊരു ജീവനക്കാരനാണ് ബസ് ഓടിച്ചിരുന്നത്.
കെ.എസ്.ആർ.ടി.സി ബസിൽ ആൾമാറാട്ടം; ഡ്രൈവർ അറസ്‌റ്റിൽ - Impersonation in KSRTC bus
വഴിമധ്യേയുള്ള പരിശോധനയ്ക്കിടെയാണ് ആഭ്യന്തര വിജിലൻസാണ് ആൾമാറാട്ടം പിടികൂടിയത്
![കെ.എസ്.ആർ.ടി.സി ബസിൽ ആൾമാറാട്ടം; ഡ്രൈവർ അറസ്‌റ്റിൽ കെ.എസ്.ആർ.ടി.സി ബസിൽ ആൾമാറാട്ടം; ഡ്രൈവർ അറസ്‌റ്റിൽ കെ.എസ്.ആർ.ടി.സി ബസിൽ ആൾമാറാട്ടം കെ.എസ്.ആർ.ടി.സി ബസ് ആൾമാറാട്ടം കെ.എസ്.ആർ.ടി.സി കെ.എസ്.ആർ.ടി.സി ആൾമാറാട്ടം സ്‌കാനിയ ബസ് Impersonation in KSRTC bus; driver arrested Impersonation in KSRTC bus Impersonation in KSRTC](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10455344-thumbnail-3x2-arrest.jpg)
കെ.എസ്.ആർ.ടി.സി ബസിൽ ആൾമാറാട്ടം; ഡ്രൈവർ അറസ്‌റ്റിൽ
ഡ്യൂട്ടിക്ക് നിയോഗിച്ച വിജീഷ് എന്ന ഡ്രൈവർ സ്വകാര്യ വാഹനം ഓടിക്കാൻ പോയതുകൊണ്ട് സന്ദീപ് എന്ന ഡ്രൈവറാണ് ബസ് ഓടിച്ചത്. വഴിമധ്യേയുള്ള പരിശോധനയ്ക്കിടെ ആഭ്യന്തര വിജിലൻസാണ് ആൾമാറാട്ടം പിടികൂടിയത്. വീഴ്‌ച വരുത്തിയ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ സി.എം.ഡി നിർദേശിച്ചു. കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.