തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ധർണ നടത്തി. രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു ധർണ. ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.ടി സക്കറിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ഡോക്ടർമാർക്കും ആശുപത്രികൾക്കും സുരക്ഷയൊരുക്കാൻ നിയമനിർമാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് പോകുമെന്നും സക്കറിയാസ് പറഞ്ഞു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ, കെജിഎംസിടിഎ തുടങ്ങി വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.