നിപയെ നേരിടാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ - tvm
ഡോക്ടർമാർക്ക് നിപ ചികിത്സയുടെ നൂതന ചികിത്സ രീതികളെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകി
തിരുവനന്തപുരം: നിപ പ്രതിരോധത്തിനായി സജ്ജമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം ഡോക്ടർമാർക്ക് നിപ ചികിത്സയുടെ നൂതന ചികിത്സ രീതികളെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകി. രോഗികളെ പരിചരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സംസ്ഥാനത്തെ മുഴുവൻ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും പരിശീലനം നൽകിയിട്ടുണ്ടന്നും ഐഎംഎ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ എൻ 95 മാസ്കിന്‍റെ അഭാവം ഉണ്ടായാൽ അത് സൗജന്യമായി എത്തിക്കുമെന്നും ഐഎംഎ വ്യക്തമാക്കി.