കേരളം

kerala

ETV Bharat / state

കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ - ima

ഒക്ടോബർ അവസാനത്തോടെ കൂടി പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം  കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  ഐഎംഎ  ima  health emergency Kerala
കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

By

Published : Oct 11, 2020, 12:38 PM IST

തിരുവനന്തപുരം: കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അതീവഗുരുതരമായ അവസ്ഥയിലാണ് സംസ്ഥാനം കടന്നു പോകുന്നത്. രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. ഒക്ടോബർ അവസാനത്തോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അവയൊന്നും ഫലം കാണുന്നില്ല. 144 പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രോഗവ്യാപനം തടയാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ അപര്യാപ്തമായി വരാം. ഇതിനായി വിരമിച്ച ഡോക്ടർമാരുടെ അടക്കം സേവനം ഉപയോഗിക്കണമെന്നും എല്ലാ ആയുധങ്ങളും എടുത്ത് കൊവിഡിനെതിരെ പോരാടണമെന്ന നിർദേശവും ഐഎംഎ മുന്നോട്ടുവയ്ക്കുന്നുണ്ട്. പരിശോധനകൾ വർധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിലെ സാഹചര്യം പരിഗണിച്ച് പ്രതിദിനം ഒരു ലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details