കേരളം

kerala

ETV Bharat / state

എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം ഐ എം വിജയന് - ഐ എം വിജയൻ

വിജയൻ്റെ ജീവിതം രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്ക് പ്രചോദനമാണെന്ന് ഗവർണർ

എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം ഐ എം വിജയന്

By

Published : Nov 4, 2019, 10:30 PM IST

Updated : Nov 4, 2019, 10:59 PM IST

തിരുവനന്തപുരം:എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങി മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ എം വിജയൻ. മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരം സമ്മാനിച്ചത്. ഇല്ലായ്മകളിൽ നിന്ന് ഉയർന്നു വന്ന വിജയൻ്റെ ജീവിതം രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്ക് പ്രചോദനമാണെന്ന് ഗവർണർ പറഞ്ഞു.

എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം ഐ എം വിജയന്

കായിക വകുപ്പു മന്ത്രി ഇ.പി ജയരാജൻ, മുൻ ബാഡ്മിൻ്റൺ താരം യു വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള കൗമുദി എഡിറ്റോറിയൽ അഡ്വൈസർ ആയിരുന്ന എൻ രാമചന്ദ്രൻ്റെ സ്മരണയ്ക്കായി അദ്ദേഹത്തിൻ്റെ പേരിലുള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

Last Updated : Nov 4, 2019, 10:59 PM IST

ABOUT THE AUTHOR

...view details