തിരുവനന്തപുരം:കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കാൻ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. നിയമഭേദഗതി ആവശ്യമുണ്ടെങ്കിൽ അത് നടപ്പിലാക്കാനാണ് സർക്കാർ താത്‌പര്യമെന്നും മന്ത്രി പറഞ്ഞു.
ALSO READ:ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; ഓട്ടോ - ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു
സംസ്ഥാനത്ത് സി.എൻ.ജി വാഹനങ്ങളുടെ ടെസ്റ്റിങ് സെൻ്റർ
എറണാകുളത്താണ് ആദ്യ കേന്ദ്രം തുടങ്ങുക. പിന്നീട് തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാപിക്കും. നിലവിൽ സംസ്ഥാനത്തിന് പുറത്തു പോയാണ് സി.എൻ.ജി വാഹന ഉപഭോക്താക്കൾ ടെസ്റ്റിങ് നടത്തുന്നത്.
ഇ - ടാക്‌സി, ഇ - ഓട്ടോ തർക്കം ഒഴിവാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ പ്രവർത്തനം ശക്തമാക്കുമെന്നും മറ്റ് ടാക്‌സികൾ പോലെ സ്റ്റാൻഡുകളിൽ ഓടാനുള്ള അനുമതി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.