കേരളം

kerala

ETV Bharat / state

Illegal Parking | യുഎഇ കോൺസുലേറ്റിന് മുന്നിൽ വാഹനം പാര്‍ക്ക് ചെയ്‌ത കേസ്; അഭിഭാഷകനായ പ്രതിയെ വെറുതെവിട്ട് കോടതി - മണക്കാട്

മണക്കാട് പ്രവര്‍ത്തിക്കുന്ന യുഎഇ കോൺസുലേറ്റിന് മുന്നിൽ കാര്‍ അനധികൃതമായി പാര്‍ക്കു ചെയ്‌ത സംഭവത്തിലായിരുന്നു കേസ്

illegal parking  illegal parking in front of UAE Consulate  UAE Consulate  UAE  accused acquitted  യുഎഇ കോൺസുലേറ്റിന് മുന്നിൽ  വാഹനം പാര്‍ക്ക് ചെയ്‌ത കേസ്  വിടുതൽ ഹർജി  പ്രതിയെ വെറുതെവിട്ട് കോടതി  പ്രതി  നന്ദു പ്രകാശ്  മണക്കാട്  യുഎഇ
യുഎഇ കോൺസുലേറ്റിന് മുന്നിൽ വാഹനം പാര്‍ക്ക് ചെയ്‌ത കേസ്; വിടുതൽ ഹർജിയില്‍ പ്രതിയെ വെറുതെവിട്ട് കോടതി

By

Published : Jul 21, 2023, 5:11 PM IST

തിരുവനന്തപുരം: മണക്കാട് പ്രവർത്തിക്കുന്ന യുഎഇ കോൺസുലേറ്റിന് മുന്നിൽ വാഹനം അനധികൃതമായി പാർക്ക് ചെയ്‌തു എന്ന കേസിലെ പ്രതിയായ അഭിഭാഷകനെ കോടതി വെറുതെ വിട്ടു. പ്രതി വെള്ളയമ്പലം സ്വദേശി നന്ദു പ്രകാശ് നൽകിയ വിടുതൽ ഹർജി അനുവദിച്ചാണ് കോടതി നടപടി. പ്രഥമദൃഷ്‌ടിയാല്‍ അഭിഭാഷകനായ കുറ്റക്കാരനല്ലെന്നും കേസ് നിലനിൽക്കില്ല എന്ന കാരണത്താലുമാണ് നടപടിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ജഡ്‌ജി പി അരുൺ കുമാറിന്‍റേതാണ് ഉത്തരവ്.

സംഭവം ഇങ്ങനെ:2019 ഓഗസ്‌റ്റ് 15 നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയായ അഭിഭാഷകൻ തന്‍റെ ഹ്യുണ്ടായി കാർ രാത്രി 11.20 ന് മണക്കാട് പ്രവർത്തിക്കുന്ന യുഎഇ കോൺസുലേറ്റിന് മുന്നിലെ അനധികൃത പാർക്കിങ്ങില്‍ മാർഗതടസം വരുത്തിയെന്നാണ് കേസ്. യുഎഇ കോൺസുലേറ്റ് അധികാരി രാധാകൃഷണൻ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

കോടതിയില്‍ കണ്ടത്:പൊതുസ്ഥലത്ത് മാർഗതടസമുണ്ടാക്കിയെന്ന പരാതി നൽകേണ്ടത് ഇവിടെയല്ല. പൊലീസ് തയ്യാറാക്കിയ മഹസറിൽ കാർ പാർക്ക് ചെയ്‌തതിൽ ട്രാഫിക് നിയമലംഘനം നടന്നതായി കാണുന്നില്ല. ഈ വാഹനം പാർക്ക് ചെയ്‌തത് കാരണം മറ്റ് വാഹനങ്ങൾക്ക് മാർഗതടസമുണ്ടായി എന്ന കണ്ടെത്തലും പൊലീസിനില്ലെന്നും ഒരു പെതുജനം പോലും ഈ കേസിൽ സാക്ഷിയായിയില്ലെന്നും പ്രതി തന്‍റെ വിടുതൽ ഹർജിയിൽ വാദിച്ചു.

എന്നാൽ കേസിൽ സ്വതന്ത്ര സാക്ഷികൾ ഉണ്ടെന്നും ഇത് വിചാരണ സമയത്ത് അല്ലേ പരിഗണിക്കേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. മാത്രവുമല്ല പ്രതിക്കെതിരെയുള്ള കേസിന് തെളിവുകളുണ്ടെന്നും അദ്ദേഹം മറുപടി നൽകി. എന്നാല്‍ ഇതുപരിഗണിച്ച കോടതി, പറയുന്ന ആരോപണങ്ങൾക്ക് കഴമ്പില്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് പ്രതിയെ വെറുതെ വിട്ടത്.

പാര്‍ക്കിങ് ചോദ്യം ചെയ്‌തതിന് വെടിയേറ്റു: അടുത്തിടെ ഡല്‍ഹിയില്‍ റോഡില്‍ ഗതാഗത തടസം സൃഷ്‌ടിച്ചത് ചോദ്യം ചെയ്‌ത അച്ഛനും മകനും വെടിയേറ്റിരുന്നു. ഡല്‍ഹി യമുന വിഹാറിലെ ബ്ലോക്ക്‌ സി 9 റോഡിലായിരുന്നു സംഭവം. അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ അച്ഛനെയും മകനെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അച്ഛനും മകനും രാത്രിയില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ റോഡില്‍ വഴി തടസപ്പെടുത്തുന്ന രീതിയില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്നത് കാണാനിടയായി. തങ്ങള്‍ക്ക് കടന്ന് പോകാന്‍ കാര്‍ മാറ്റാന്‍ ഇവര്‍ ആ കാര്‍ ഉടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ രോഷാകുലനായ കാര്‍ ഡ്രൈവര്‍ അച്ഛനും മകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടുകയായിരുന്നു. പിന്നാലെ ഇയാള്‍ പതിനഞ്ചോളം പേരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നും ഈ സംഘത്തില്‍ നിന്നുള്ള ഒരാളുടെ തോക്കില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റതെന്നും പരിക്കേറ്റയാളുടെ രണ്ടാമത്തെ മകന്‍ സൗരഭ് അഗര്‍വാള്‍ പ്രതികരിച്ചിരുന്നു. അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത ഡല്‍ഹി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Also read:കോഴിക്കോട് നഗരത്തില്‍ മുപ്പത് വര്‍ഷമായി ലോറി പാര്‍ക്കിങ് സൗകര്യമില്ല; മുഖം തിരിച്ച് അധികാരികള്‍

ABOUT THE AUTHOR

...view details