തിരുവനന്തപുരം:വെള്ളറട സിഎസ്‌എൽടിസിയിൽ നിന്നും വാറ്റുപകരണങ്ങൾ കണ്ടെത്തി. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊന്നമ്പിയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിലെ സിഎൽടിസിയിലാണ് സംഭവം. സെന്‍ററിലെ താത്ക്കാലിക ജീവനക്കാർക്ക് വേണ്ടി അനുവദിച്ച് നൽകിയ
കെട്ടിടത്തിലെ ശുചിമുറിയിൽ നിന്നാണ് വാറ്റ് ഉപകരണങ്ങൾ കണ്ടെത്തിയത്.
Also read:സംസ്ഥാനത്തിന് ആശ്വാസം; ടിപിആർ കുറയുന്നു, 12,469 പേർക്ക് കൂടി കൊവിഡ്
സംഭവത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു വാറ്റുപകരണങ്ങൾ കണ്ടെത്തിയത്.
Also read:സംസ്ഥാനത്ത് മഴ കനക്കും; ജൂൺ 18ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി ഉപകരണങ്ങൾ ആനപ്പാറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. ബ്ലോക്ക് പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും, എക്സൈസ് സംഘവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.