കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജ വാറ്റ് സജീവം; ഒരാൾ അറസ്റ്റിൽ - തിരുവനന്തപുരം വ്യാജവാറ്റ് വാർത്ത

ഒരു ലക്ഷം രൂപ വരുന്ന വാറ്റ് ഉപകരണങ്ങൾ എക്സൈസ് സംഘം അറസ്റ്റിലായ ആളിൽ നിന്നും പിടിച്ചെടുത്തു.

Illegal Liquor business  Illegal Liquor business Thiruvananthapuram  Thiruvananthapuram Illegal Liquor news  One arrested in Illegal Liquor business  Thiruvananthapuram Illegal Liquor news  മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജവാറ്റ് സജീവം  തിരുവനന്തപുരത്ത് വ്യാജവാറ്റ് സജീവം  തിരുവനന്തപുരം വ്യാജവാറ്റ് വാർത്ത  വ്യാജ വാറ്റ് സജീവം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജ വാറ്റ് സജീവം; ഒരാൾ അറസ്റ്റിൽ

By

Published : May 1, 2021, 12:30 PM IST

Updated : May 1, 2021, 12:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും അടച്ചതോടെ മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജവാറ്റ് സജീവം. നെടുമങ്ങാട് പുത്തൻ പാലത്തിൽ വീട്ടിൽ വച്ച് ചാരായം വാറ്റിയയാളെ നെടുമങ്ങാട് എക്സൈസിൻ്റെ ഷാഡോ ടീം പിടികൂടി. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൻ എന്ന് വിളിക്കുന്ന മണികണ്‌ഠന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും ആറ് ലിറ്റർ ചാരായവും 85 ലിറ്റർ കോടയും പിടികൂടി.

വ്യാജ വാറ്റ് സജീവം; ഒരാൾ അറസ്റ്റിൽ

വീട്ടിലെ അടുക്കളയിലെ വർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ഇയാൾ സ്ഥിരമായി ചാരായം വാറ്റി പല സ്ഥലങ്ങളിലും വിൽപന നടത്തിയിരുന്നതായി എക്സൈസ് സംഘം പറയുന്നു. ഇതിനായി ഉപയോഗിക്കുന്ന കോഡ് ഭാഷ മരുന്ന് എന്നാണ് എന്നും എക്സൈസ് സംഘം പറഞ്ഞു. ഒരു ലിറ്ററിൻ്റെയും 500ൻ്റെയും കുപ്പികളിൽ ആക്കിയാണ് വിറ്റിരുന്നത്.

ഒരു ലിറ്ററിന് 1000 രൂപയും അര ലിറ്ററിന് 500 രൂപയും ഇവർ ഈടാക്കിയിരുന്നു. വാറ്റിയ ചാരായം കുപ്പികളിൽ ആക്കി വീടിൻ്റെ സമീപത്തെ മാലിന്യ കുഴിയിൽ താഴ്ത്തിയിടുകയാണ് പതിവ്. മുൻകാല ഷാപ്പ് ജീവനക്കാരൻ ആയിരുന്നു ഇയാൾ. ചെറിയ തോതിൽ വാറ്റ് നടത്തുന്നതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല. ഒരു ലക്ഷം രൂപ വരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ച് എടുത്തു.

Last Updated : May 1, 2021, 12:46 PM IST

For All Latest Updates

ABOUT THE AUTHOR

...view details