തിരുവനന്തപുരം: തുമ്പയിൽ വീടിനുള്ളിൽ വ്യാജമദ്യം നിര്‍മിച്ച യുവാവ് അറസ്റ്റിൽ. ശാന്തിനഗർ സ്വദേശി വിജിത്(33)ആണ് അറസ്റ്റിലായത്. വീടിനുള്ളിൽ വാറ്റ് നടക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇവിടെ നിന്നും വ്യാജമദ്യ നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന നൂറോളം ലിറ്റർ കോടയും നിർമാണ സാമഗ്രികളും പിടികൂടി.
വീടിനുള്ളിൽ വ്യാജമദ്യ നിര്‍മാണം; യുവാവ് അറസ്റ്റിൽ - youth arrested
വ്യാജമദ്യ നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന നൂറോളം ലിറ്റർ കോടയും നിർമാണ സാമഗ്രികളും വീട്ടില്‍ നിന്നും പിടികൂടി.
വീടിനുള്ളിൽ വ്യാജമദ്യ നിര്‍മാണം; യുവാവ് അറസ്റ്റിൽ
ഇയാൾ ലോക് ഡൗൺ തുടങ്ങിയത് മുതൽ സ്ഥിരമായി വ്യാജമദ്യം നിര്‍മിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴക്കൂട്ടം, തുമ്പ, മംഗലപുരം, കഠിനംകുളം സ്റ്റേഷനുകളിലായി നിരവധി വ്യാജവാറ്റുകേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.