കേരളം

kerala

ETV Bharat / state

ഐ.ഐ.ടി വിദ്യാര്‍ഥിയുടെ ആത്മഹത്യ; മുഖ്യമന്ത്രി തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചു - പിണറായി വിജയന്‍

മകളുടെ ആത്മഹത്യയില്‍ തമിഴ്‌നാട് പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് ഫാത്തിമയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍

ഐഐടി വിദ്യാര്‍ഥി

By

Published : Nov 13, 2019, 5:27 PM IST

തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചു. സംഭവത്തിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

മകളുടെ ആത്മഹത്യയില്‍ തമിഴ്‌നാട് പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് ഫാത്തിമയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഫാത്തിമയെ ഐ.ഐ.ടി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ഫാത്തിമ ജീവനൊടുക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ABOUT THE AUTHOR

...view details