തിരുവനന്തപുരം:കൊല്ലം നിലമേലിൽ വിസ്മയയുടെ മരണം ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും. ഐ. ജി ഇന്നു തന്നെ (ജൂണ്‍ 22 ചൊവ്വ) നേരിട്ട് സംഭവ സ്ഥലത്ത് എത്തി അന്വേഷണം വിലയിരുത്തും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. കുറ്റവാളികൾക്കെതിരെ മുൻവിധി ഇല്ലാതെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പഴുതടച്ചുള്ള അന്വേഷണം ഉറപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.
വിസ്മയയുടെ മരണം; ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതല - ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതല
കുറ്റവാളികൾക്കെതിരെ മുൻവിധി ഇല്ലാതെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പഴുതടച്ചുള്ള അന്വേഷണം ഉറപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.
Read More.......വിസ്മയയുടെ മരണം; കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
തിങ്കളാഴ്ച പുലർച്ചെയാണ് ഭർത്താവ് കിരൺ കുമാറിന്‍റെ വീട്ടിലെ ശുചി മുറിയിൽ വിസ്മയയെ (24) മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയയുടെ മരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിസ്മയയെ താൻ കൊന്നിട്ടില്ലന്നാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കിരൺ പറഞ്ഞത്. എന്നാൽ വിസ്മയയെ ഉപദ്രവിക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചു.