കേരളം

kerala

ETV Bharat / state

ഉത്സവ ലഹരിയില്‍ അനന്തപുരി: ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം - സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച്പ്രവേശനം

iffk starts today at Thiruvananthapuram 24 മണിക്കൂറിന് മുന്‍പ് വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. രാവിലെ എട്ടു മുതല്‍ 70 ശതമാനം സീറ്റുകള്‍ പൂര്‍ണ്ണമാകുന്നതുവരെയാണ് റിസര്‍വേഷന്‍ അനുവദിക്കുക. രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേര്‍ഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പണ്‍ തിയേറ്ററില്‍ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ ബുക്ക് ചെയ്യാവുന്നതാണ്.

iffk starts today at Thiruvananthapuram  28th edition of iffk  inauguration movie good bye Julia  first movie kidnapped  today two shows in six centers  ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്രമേള  inauguration at nisagandhi  sukanya rajagopal laya raga samarppanam  70percentage reservation in all theaters  സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച്പ്രവേശനം  iffk
iffk-starts-today-at-thiruvananthapuram

By ETV Bharat Kerala Team

Published : Dec 8, 2023, 9:05 AM IST

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ സിനിമ ഇന്ന് രാവിലെ 9:30 ന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഇറ്റാലിയന്‍ സിനിമയായ കിഡ്‌നാപ്പഡാണ് പ്രദര്‍ശിപ്പിക്കുക.( iffk starts today at Thiruvananthapuram). ആദ്യ ദിനത്തില്‍ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി, ടാഗോര്‍ എന്നീ ആറിടങ്ങളിലായി രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രമാണുള്ളത്. 11 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക.

വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്‌ബൈ ജൂലിയ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. (28th edition of iffk). ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ഘടം, വയലിന്‍, മൃദംഗം, മുഖര്‍ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകള്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് ഇത്.

ലോക സിനിമ വിഭാഗത്തില്‍ പൂര്‍വിക ആചാരങ്ങളാല്‍ നയിക്കപ്പെടുന്ന ചെറുത്തുനില്‍പ്പിന്‍റെയും സ്വാതന്ത്ര്യ സംരക്ഷണത്തിന്റെയും കഥ പറയുന്ന പോര്‍ച്ചുഗീസ് സിനിമ ദ ബ്യൂരിറ്റി ഫ്‌ളവറും ( the buriti flower) കുടുംബബന്ധത്തിന്റെ ആഴം പറയുന്ന യൂറോപ്യന്‍ സിനിമ സ്റ്റെപന്‍ (stepne) നുമടക്കം അഞ്ച് സിനിമകള്‍. വനിതാ വിഭാഗത്തില്‍ ടുണീഷ്യന്‍ ചിത്രം ഫോര്‍ ഡോട്ടേഴ്‌സ്, മൗനിയ മെഡോര്‍ ഒരുക്കിയ ഹൗറിയ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.
എല്ലാ തിയേറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസര്‍വേഷന്‍ അനുവദിക്കുക. 30 ശതമാനം സീറ്റുകള്‍ അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. തിയേറ്ററുകളുടെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

24 മണിക്കൂറിന് മുന്‍പ് വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. രാവിലെ എട്ടു മുതല്‍ 70 ശതമാനം സീറ്റുകള്‍ പൂര്‍ണ്ണമാകുന്നതുവരെയാണ് റിസര്‍വേഷന്‍ അനുവദിക്കുക. രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേര്‍ഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പണ്‍ തിയേറ്ററില്‍ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ ബുക്ക് ചെയ്യാവുന്നതാണ്.

ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം അഞ്ച് മണിക്ക് നിശാഗന്ധിയില്‍:ഇരുപത്തെട്ടാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2023 ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും.

ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍, അന്താരാഷ്ട്ര മല്‍സര വിഭാഗം ജൂറി ചെയര്‍പേഴ്സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സംവിധായകന്‍ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എല്‍.എ മധുപാലിന് നല്‍കി പ്രകാശനം ചെയ്യും. ഡെയ്‌ലി ബുള്ളറ്റിന്‍ അഡ്വ. ഡി.സുരേഷ് കുമാര്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്യും. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനകര്‍മ്മം റസൂല്‍ പൂക്കുട്ടി പ്രേംകുമാറിന് നല്‍കി നിര്‍വഹിക്കും.

Readmore:28th IFFK; സർവം സജ്ജം, രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരിയിൽ നാളെ തുടക്കം

ABOUT THE AUTHOR

...view details