തിരുവനന്തപുരം:26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്‌ച ആരംഭിക്കും. നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവേഷൻ ചെയ്യാം.
ഐഎഫ്എഫ്കെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്‌ച മുതൽ - iffk online reservation
നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്.
ഐഎഫ്എഫ്കെ ഓൺലൈൻ റിസർവേഷൻ
രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ച് സീറ്റുകൾ ബുക്ക് ചെയ്യാം. 24 മണിക്കൂറിന് മുൻപ് ചിത്രങ്ങൾ ബുക്ക് ചെയ്യണം. രാവിലെ 8 മുതൽ സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക.
ALSO READ അരങ്ങുണർന്നു... ചലച്ചിത്രമേളയ്ക്ക് 18ന് തിരിതെളിയും, ഒരുക്കങ്ങൾ തകൃതി